
'കഷ്ടം', എലി പറഞ്ഞു
'ഓരോ ദിവസവും ലോകം ചെറുതായിക്കൊണ്ടിരിക്കുന്നു.തുടക്കത്തില്‍ അതു വളരെ
വലുതായിരുന്നു. പേടിപ്പിക്കുന്ന തരത്തില്‍. ഞാന്‍ ചുമ്മാ
ഓടിക്കൊണ്ടേയിരുന്നു.വലതുവശത്തും ഇടതുവശത്തുമുള്ള ചുവരുകള്‍ അങ്ങു ദൂരെയായി
കണ്ടപ്പോള്‍ എനിക്കു സന്തോഷമായി.പക്ഷേ നീണ്ട ചുവരുകള്‍ പെട്ടെന്നു
ചുരുങ്ങിപ്പോയി.ഞാനിപ്പോള്‍ എന്റെ അവസാനത്തെ അറയിലായി.ദാ ആ മൂലയില്‍
കെണിയിരിപ്പുണ്ട്.അതിലേക്ക് ഓടിക്കേറണം. അത്ര തന്നെ.'
'നീ നിന്റെ ദിശ മാറ്റുക മാത്രം ചെയ്താല്‍ മതിയാകും', പൂച്ച പറഞ്ഞു.
എന്നിട്ട് വാ മുഴുക്കനെ തുറന്ന് എലിയെ അകത്താക്കി.
