
ജനാലകളില്‍
തൂങ്ങിക്കിടക്കുന്ന
കടവാവലുകള്‍
എന്റെ വാക്കുകളെ കടിച്ചു വലിക്കുന്നു
അവ വീട്ടുവാതിലില്‍
പത്രത്തിനു പിന്നില്‍
ഒഴിഞ്ഞ കോണുകളില്‍
എന്റെ ചുവടുകള്‍ക്കു പിന്നില്‍
രഹസ്യപാത നിര്‍മ്മിച്ച്
ശിരസ്സിന്റെ ഓരോ ചലനവും
ശ്രദ്ധിക്കുന്നു
കസേരയ്ക്കു പിറകില്‍ നിന്ന്
നോക്കുന്നു
തെരുവില്‍ പിന്തുടരുന്നു
പുസ്തകങ്ങളില്‍ എന്റെ
കണ്ണു തറയ്ക്കുന്ന ഇടങ്ങള്‍,
ചെറുപ്പക്കാരികളുടെ കാല്‍ വണ്ണകള്‍...
നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
അയല്‍ക്കാരന്റെ ബാല്‍ക്കണിയില്‍
കടവാവലുകള്‍ക്കൊപ്പം
ഭിത്തിയില്‍ ഒളിപ്പിച്ച രഹസ്യയന്ത്രങ്ങള്‍
ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്
ഞാന്‍ പകല്‍ വെളിച്ചത്തിലേക്ക്
ഒരു തുരങ്കം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു.
comments