കവിത

പൂജ്യം

മുഹമ്മദ്‌ അല്‍ ഫായിസ്‌ (കുവൈറ്റ്‌)
 

 


 

പൂക്കള്‍ വിടരുന്ന
ഈ മണലെന്നെ വിസ്‌മയിപ്പിക്കുന്നു
സുഗന്ധം വമിക്കുന്ന പാറകളും
ഉപ്പു നീക്കിക്കഴിയുമ്പോള്‍
കുടിനീരായ്‌ മാറുന്ന
ഈ ലവണജലവും

അവളെന്നെ അല്‍ഭുതപ്പെടുത്തുന്നു
ഏറെക്കാലം അനുസരണയോടെ
വീട്ടുമൂലയില്‍ ഒതുങ്ങിക്കൂടിയവള്‍
ഇന്ന്
അഭിലാഷങ്ങളെ പരസ്യപ്പെടുത്തുമ്പോള്‍
വികാരങ്ങളെ സ്വതന്ത്രമാക്കുമ്പോള്‍
സംരക്ഷിക്കപ്പെടുന്നവള്‍ എന്ന പദവി
കാറ്റിനെറിഞ്ഞു കൊടുക്കുമ്പോള്‍
അതെന്നെ അതിശയിപ്പിക്കുന്നു.

എന്നാല്‍ നീ
അതേ പഴയ ഇടത്തോട്‌
പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നു
ഒരു പൂജ്യം പോലെ.
 



comments