കവിത

സഞ്ചാരം

സാദ്‌ സര്‍ഹാന്‍ (ഇറാഖ്‌)
 

 



മരങ്ങള്‍
ധൃതിയ്ക്ക്‌ കടന്നു പോകുന്നു
വൈദ്യുതിത്തൂണുകളും
കടുകു പാടങ്ങളും
വഴി അടയാളങ്ങളും
അങ്ങനെ തന്നെ

പര്‍വ്വതങ്ങള്‍ മാത്രം
പതുക്കെ പതുക്കെ


യുദ്ധം

യുദ്ധം മരിക്കുന്നു
നമ്മളതിനെ
ചരിത്രപുസ്‌തകത്തില്‍
സംസ്‌കരിക്കുന്നു

പിന്നെ
രാവും പകലും
ഉറക്കമൊഴിച്ച്‌
അതിനു കാവല്‍ നില്‍ക്കുന്നു
അടുത്ത യുദ്ധം ജയിക്കാന്‍.



കുട്ടിക്കാലം

സ്വാതന്ത്ര്യം
അതിന്റെ ശൈശവത്തെ
കയ്‌പോടെ ഓര്‍ക്കുന്നു
ഇരുമ്പഴികള്‍ കൊണ്ട്‌
എങ്ങനെ
വീടുവെക്കേണ്ടി വന്നുവെന്നും.

മറവി

മരുഭൂമി
മറവിയെ
വിപുലീകരിച്ചത്‌
മരുപ്പച്ചകള്‍ മാത്രം
ഓര്‍ക്കുന്നു.






 



comments