ശപിക്കപ്പെട്ട അക്ഷരങ്ങളെന്നെ
പിന്തുടരുന്നു
എന്റെ വിരലുകളില്‍
ഒരു നീരാളിയെപ്പോലെ
പിടിച്ചിരുന്ന്
പുറത്തേയ്ക്കെത്തുവാന്‍
വഴി തേടുന്നു
ഭ്രാന്തമായ പ്രണയം
വിളംബരം ചെയ്യാന്‍
താളുകളുടെ ഹൃദയത്തിലേക്ക്
അവ കുതറിയെത്തുന്നു
ഇല്ല എന്ന വാക്ക്
ചിലപ്പോഴൊക്കെ
എന്നെ ഉയര്‍ത്തുന്നു
ഇല്ലാതാക്കുന്നു
ചോദ്യങ്ങളുടെ ഇടനാഴികളിലും
ഉത്തരങ്ങളുടെ മന്ത്രണത്തിലും
നഷ്‌ടപ്പെട്ട എന്റെ കവിതയെ
അതു തിരിച്ചു തരുന്നു

സന്തോഷത്തിന്റെ മതിലുകള്‍
തളര്‍ച്ചയുടെ നിമിഷങ്ങളിലെ കാറ്റ്
ഇല്ല, കവിതയെഴുതിത്തീരും വരെ
എനിക്കവനെ ഉപേക്ഷിക്കുവാനാവില്ല
ജന്മനാടിനെക്കുറിച്ചുള്ള അന്വേഷണം
എന്റെ ആഴങ്ങളില്‍ നിന്നുമുള്ള
പൊട്ടിയൊഴുകലാണ്
എനിക്കു ചുറ്റുമുള്ളവര്‍
കാണികളായി നില്‍ക്കുന്നു
ഏത് നഗരത്തിലാണ്
ഞാനെന്റെ ശരീരം ഇറക്കിക്കിടത്തുക
അന്വേഷണം മതിയാക്കി
ഞാന്‍ ഈ നഗരത്തെ
എന്റെ സ്വന്തം നാടാക്കുമോ?
വിവര്‍ത്തനം ടി.പി.അനില്‍കുമാര്‍
comments