പുഴമല്‍സ്യങ്ങളെ ഞങ്ങള്‍
കടലിലേക്ക് മാറ്റുന്നു
എന്തെന്നാല്‍ അവ നന്നായി വില്‍ക്കപ്പെടുന്നു
ഭീമരൂപികളായ ട്രോളിങ്ങ് യന്ത്രങ്ങള്‍ക്ക്
പുഴയിലേക്കിറങ്ങാനൊക്കാത്തതിനാല്‍
കടലില്‍ നിന്ന് മീന്‍ പിടിക്കാന്‍
ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു
അതിനാല്‍ പുഴമല്‍സ്യങ്ങളെ
കടലിലേക്ക് മാറ്റുന്നു.
മീന്‍ പിടിച്ച്, ടിന്നിലടച്ച് ഞങ്ങള്‍ വില്‍ക്കുന്നു
ടിന്‍ മീന്‍ ഞങ്ങളുടെ ജനാധിപത്യത്തിന്റെ
ഒരു പ്രതീകമാണ്.
പച്ചമീനിനുപകരം
ഏവര്‍ക്കും അവ ലഭ്യമാകുന്നു.

മീന്‍ ടിന്നിലടയ്ക്കാനുള്ള സാങ്കേതികത
ഞങ്ങള്‍ സ്വായത്തമാക്കുന്നു
മല്‍സ്യങ്ങള്‍ പുഴയില്‍ തങ്ങാതിരിക്കാനുള്ള
പുതുവഴികളും വികസിപ്പിച്ചെടുക്കുന്നു.
എങ്കിലും കടലിലെത്തപ്പെട്ട മല്‍സ്യത്തിന്
പുഴയിലേക്ക് തിരിച്ചുപോകാന്‍
തടുക്കാനാവാത്ത ത്വരയുണ്ടെന്ന്
സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഞങ്ങള്‍ മീന്‍ വര്‍ഗത്തെ
തടിച്ചു കൊഴുപ്പിക്കുന്നു
അപ്പോഴവ സ്വാദിഷ്ടവും
വിലയേറിയതുമായ് തീരുന്നു
മല്‍സ്യം തടിച്ചു കൊഴുക്കുന്നു
പുഴയിലേക്ക് തിരിച്ചുപോകാന്‍
കൂടുതല്‍ ആഗ്രഹിക്കുന്നു.
ശാസ്ത്രം ഇത്തരമൊരു തീരുമാനത്തില്‍
നമ്മേയെത്തിക്കുന്നു
കടലിലേക്ക് എത്തപ്പെട്ട മീനിനെ
ആവും വേഗം കൊല്ലുക
അങ്ങനെ പുഴയിലേക്കുള്ള
അവയുടെ തിരിച്ചുപോക്ക് തടയുക.
comments