
എന്റെ കാമത്തിന്റെ പുഴ
ഓളമിട്ടുകൊണ്ടേയിരിക്കുന്നു.
ഇനിയുമങ്ങോട്ടു നിന്റെ
ചോദ്യത്തിലേക്ക് നടക്കാന്‍
അതു നിന്റെ ദാഹം ശമിപ്പിക്കുമോ?
വാക്കിനുവേണ്ടി ഞാന്‍ എന്റെ
വാതായനം തുറക്കുമ്പോഴെല്ലാം
ജീവിക്കാത്ത മുഹൂര്‍ത്തങ്ങളുടെ
മകളാകുന്നു
നിന്റെ രഹസ്യങ്ങള്‍ ഇറുകിപ്പുതയ്ക്കുന്ന
രാത്രിയുടെ മകളും
നീ അവ വെളിപ്പെടുത്താതിരിക്കാന്‍
ഞാന്‍ അവയെ മുറുകെപ്പിടിക്കുന്നു.
നീ അവ ഉരിയാടിയിരുന്നെങ്കില്‍
നിന്റെ കാത്തിരിപ്പുകളും മോഹങ്ങളുമെല്ലാം
ചക്രവാളച്ചെരുവില്‍ ചിതറിയേനേ
പക്ഷേ ഈ വിതറലില്‍ നിന്നു നിന്നെ
ഒരു ചക്രവാളവും രക്ഷിക്കില്ല
നമ്മുടെ ഹൃദയങ്ങളെ ഒരു പോലെ
മുറിപ്പെടുത്തിയ മരണത്തിനുശേഷം
മറ്റൊരു മരണവും നിന്നെ രക്ഷിക്കില്ല
എങ്ങനെയാണു നമ്മുടെയുള്ളില്‍
നാം രാഷ്ട്രങ്ങളെയും ചരിത്രങ്ങളെയും
സംക്ഷേപിക്കുന്നത്?
ഞാന്‍ നിനക്ക് അപരിചിതയാകുന്നു
എന്നെനിക്കറിയാം
എങ്കിലും നിന്റെ സിരകളില്‍ തുടിക്കുന്ന
രക്തത്തെക്കാളും അടുത്തുമാണ്.
(നീണ്ട കവിതയുടെ ഒരു ഖണ്ഡം.)
വിവര്‍ത്തനം:ഡി. വിനയചന്ദ്രന്‍.
comments