
രാത്രി മുഴുവന്‍ കരഞ്ഞ ഭൂമി
രാവിലെ ചിരി നടിക്കുമ്പോള്‍
ഇലപ്പുറത്തുരുളുന്ന കണ്ണുനീര്‍
മറച്ചുവെക്കാന്‍ മറന്നുവല്ലോ
ഇന്നലെ പുലരുവോളം
മഴയല്ല പെയ്തതെന്ന്
ആരോ കാതില്‍ അടക്കം പറയുനു
കരച്ചിലിന്റെ വടുക്കളെല്ലം
കഴുകിത്തുടച്ച്
അടുക്കള വാതിലില്‍ പകുതിമറഞ്ഞ്...
ജലമടിഞ്ഞ തൊടിയും
മണ്‍മടക്കും
തിരപ്പാട് വീണ മുറ്റവും
രാത്രി മുഴുവന്‍ കരഞ്ഞ ഭൂമി
രാവിലെ മുഖം മിനുക്കുമ്പോള്‍
വിണ്ണിലേക്ക് തെറിച്ച ചോര
തുടച്ചുമാറ്റാന്‍ മറന്നതാവുമോ?
comments