ഒഴിഞ്ഞ നഗരചത്വരത്തില്‍
ടയര്‍ കത്തുന്നു
കീശ നിറയെ
കരുതലോടെ പെറുക്കിക്കൂട്ടിയ
കല്ലുകളുമായി
ഒരു കുട്ടി
പട്രോള്‍ സേനയെ
തുറിച്ചു നോക്കുന്നു
അവന്റെ ഖബറടക്കത്തിന്
ഞങ്ങള്‍ പാടി
രക്തസക്ഷികളുടെ അമ്മമാരേ
ആഹ്ലാദിക്കുക
യുവാക്കള്‍ മുഴുവന്‍
നിങ്ങളുടെ മക്കളാണ്.

സാമ്പത്തികശാസ്ത്രം
എന്റെ പേര് കാമെല്‍
കഴിഞ്ഞ ആഴ്ച ഞാനൊരു
ടെലിവിഷന്‍ സെറ്റ് വാങ്ങി
അടുത്ത ആഴ്ച ഞാനൊരു
ഫ്രിഡ്ജ് വാങ്ങും
ആര്‍ക്കറിയാം
അടുത്ത മാസം ഒരു
വാഷിംഗ് മെഷീന്‍ (ആട്ടോമാറ്റിക്)
വാങ്ങാന്‍ വേണ്ടത്
ഞാനുണ്ടാക്കിയേക്കും
എന്റെ ആഗ്രഹങ്ങള്‍ക്ക്
ഒരറുതിയുമില്ല
അഭയാര്‍ത്ഥി ക്യാമ്പില്‍
വൈദ്യുതിക്ക് യാചിച്ചുകൊണ്ട്
ആറാമത്തെ പ്രാവശ്യം
പട്ടാളഗവര്‍ണര്‍ക്കയച്ച
അപേക്ഷയില്‍
ഞാന്‍ ഒപ്പിടേണ്ടതായിരുന്നു

കിഴക്കന്‍ ജെറുസലേമിനെ
ടെല്‍ അവീവുമായി ബന്ധിപ്പിക്കുന്ന
അതിവേഗപാതയ്ക്ക്
കല്ലും മണലും കൊണ്ടു വരുന്നതിനാല്‍
ഞാനിപ്പോഴും തിരക്കിലാണ്.
എന്നിരിക്കിലും
ഞാന്‍ കൊല്ലപ്പെടുമായിരുന്നു.
അഹമ്മദ് ഒപ്പിട്ടു
കൊല്ലപ്പെടുകയും ചെയ്തു
അയാള്‍ ഒരിക്കലും
ടെലിവിഷന്‍ സെറ്റ് വാങ്ങിയിരുന്നില്ല.
comments