
"ഹേയ്" യുവാവ് എന്റെ തോളില്‍ തട്ടി വിളിക്കുന്നു.
ഞാന്‍ തല ഉയര്‍ത്തുന്നില്ല. ചതുപ്പുനിലങ്ങളുടെ അപാരമായ
പിടിച്ചെടുക്കലുകളെപ്പറ്റി എനിക്കു വിചാരംകൊള്ളേണ്ടതുണ്ട്. മാത്രമോ?
ശവക്കോടി മാത്രം തയ്ച്ചു കൊണ്ടിരിക്കുന്ന തുന്നല്‍ക്കാരനെക്കുറിച്ചും,
ദൈവത്തിന്റെ പൂന്തോട്ടത്തിന്റെ ഒരു മൂലയില്‍ വവ്വാലായി പതുങ്ങിയിരിക്കുന്ന
എന്നെക്കുറിച്ചും സനിഷ്കര്‍ഷം ചിന്തിക്കേണ്ടതുണ്ട്
comments