
ബാഗ്ദാദിനടുത്ത് വടക്കന്‍ ഹൈവേയിലെ ചെക്കു പോസ്റ്റിലാണ് കോവല്‍
ജോണ്‍സിനും എഡ്‌വേര്‍ഡ് ഹെന്‍റിക്കും അന്നു ജോലി. ഉച്ച തിരിഞ്ഞ നേരം.
ഹൈവേയില്‍ പൊതുവേ വാഹനങ്ങള്‍ കുറവായിരുന്നു.വല്ലപ്പോഴും എവിടെനിന്നെങ്കിലും
ഒരെണ്ണം കൂട്ടം തെറ്റിപ്പോന്ന ഒട്ടകത്തെപ്പോലെ വന്നാലായി.
'ഒരു തന്തക്ക് പിറക്കാത്തവന്മാരെയും കാണുന്നിലല്ലോ.'ചൂടിന്റെ അസഹ്യതയില്‍
വഴിയോരത്തെ താല്‍കാലിക ടെന്റിലേക്ക് കയറി നിന്നുകൊണ്ട് എഡ്‌വേര്‍ഡ്
പറഞ്ഞു
'ആരും വരാത്തതല്ലേ നമുക്ക് സുരക്ഷിതം..'ടെന്റിനു മുന്നിലെ
മണല്‍ച്ചാക്കില്‍ കയറിയിരുന്നുകൊണ്ടുള്ള വായനയില്‍ നിന്നു മുഖമെടുക്കാതെ
കോവല്‍ മറുപടി പറഞ്ഞു.
'ഈ ശൂന്യതയാണ് ശരിക്കും പേടിപ്പിക്കുന്നത്. മരുഭൂമിയിലെ
സ്‌ഫിങ്ങ്‌സുകളെപ്പോലെ ഏതു നിമിഷമാണ് അവറ്റകള്‍ പൊട്ടിവീഴുകയെന്ന്
ആര്‍ക്കറിയാം?'
'എന്റെ ഭീരൂ... നീയൊന്ന് മിണ്ടാതിരിക്ക്...എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ
ജൊവാന എനിക്കിത് എത്തിച്ചു തന്നത്.' കോവല്‍ ചൂടായി.
യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ഒരു പ്രാര്‍ത്ഥനയേ
തനിക്കുണ്ടായിരുന്നുള്ളൂ.പുതിയ ഹാരി പോട്ടര്‍ പുറത്തിറങ്ങുന്നതിനുമുമ്പ്
ഇതൊന്ന് കഴിഞ്ഞു കിട്ടണേയെന്ന്. യുദ്ധം കഴിഞ്ഞ് ഒരു ദിവസം കണ്ട്രോള്‍
സ്റ്റേഷനു മുന്നില്‍ ഏറെ നേരം ക്യൂവില്‍ നിന്ന് നാട്ടിലേക്ക് സാറ്റലൈറ്റ്
ഫോണ്‍ വഴി ഒരിത്തിരി നേരത്തേക്ക് സംസാരിക്കാന്‍ അനുവാദം കിട്ടിയ
ഒരപൂര്‍വ്വ നിമിഷത്തില്‍ ജൊവാനയോട് താന്‍ ആദ്യം ചോദിച്ചത് ഹാരി പോട്ടര്‍
ഇറങ്ങിയോ എന്നാണ്.ഇറങ്ങുമ്പോള്‍ അയച്ചു തരാം എന്ന് അവള്‍ തന്ന വാക്ക്
ഇപ്പോള്‍ പാലിച്ചിരിക്കുന്നു. ഇതിവിടെ എത്തിക്കാന്‍ അവള്‍ എത്ര
കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. സ്റ്റേറ്റ്‌സില്‍
തിരിച്ചുചെല്ലട്ടെ അവള്‍ക്ക് പ്രതിഫലമായി വായ നിറച്ച് ചുംബനങ്ങള്‍
കൊടുക്കുന്നുണ്ട്.
കോവലിനെ ഹാരി പോട്ടറുടെ ത്രില്ലര്‍ വായിക്കാന്‍ വിട്ട് എഡ്‌വേര്‍ഡ്
വീണ്ടും തന്റെ ബൈനോക്കുലര്‍ എടുത്ത് കണ്ണില്‍ പിടിച്ചു. തിളക്കുന്ന
മരുഭൂമിയെ മലര്‍ക്കെ പിളര്‍ന്നു കൊണ്ട് ഒരു കറുത്ത നദി പോലെ നീണ്ടു
കിടക്കുന്ന ഹൈവേയുടെ ഏറ്റവും അറ്റത്തുപോലും ഒരു വാഹനവും
കാണാനില്ലായിരുന്നു. രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ഇന്നത്തെ
ഡ്യൂട്ടി ടൈംകഴിഞ്ഞു കിട്ടുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവന്‍.
എഡ്‌വേര്‍ഡ് തന്റെ അതിശക്തമായ, കിലോമീറ്ററുകളോളം താണ്ടി കാഴ്ചകള്‍
പിടിച്ചെടുക്കാന്‍ കെല്‍പുള്ള ബൈനോക്കുലറിന്റെ ദിശ തിരിച്ചു. അങ്ങകലെ ഒരു
ഗ്രാമവും അതിന്റെ വെള്ള തേച്ച ഭിത്തികളും കാണാറായി.ഏറെ നേരം അങ്ങനെ
നോക്കിനിന്നപ്പോള്‍ വീടുകളുടെ അരികുപറ്റി കുറേ പിള്ളേര്‍ നടന്നു പോകുന്നത്
കണ്ണില്‍ പെട്ടു...
comments
തുടരും