1
'ഉപ്പാ നിന്റച്ഛനൊരു
പച്ചീര്‍ക്കിലും കൊണ്ടു വരുന്നു
അവിടിരുന്നാലും കാണും
അവിടിരുന്നാലും കാണും'
അത് മാറിമാറിപ്പോകുന്നത്
ഭാഷ അറിയുന്നതുകൊണ്ടാവില്ല
തീര്‍ച്ച
നമ്മുടെ തന്തപ്പേടി
ചെമ്പോത്തിനെന്തിന്?

2
പറത്തിവിട്ട പ്രാവുകള്‍
നാം പണിതുവെച്ച കൂടുകളിലേക്ക്
ആകാശമളന്ന്
കൃത്യമായി മടങ്ങി വരുന്നു
നമ്മുടെ
അല്ലെങ്കില്‍ പ്രാവുകളുടെ
സ്വാതന്ത്ര്യബോധത്തില്‍
എന്തോ പിശകുണ്ട്.
comments