
യു.എ.ഇ.ലുള്ള തദ്ദേശീയരായ അറബികളുടെ എണ്ണത്തില്‍ നിന്ന് ഒട്ടും കുറവല്ല
യു.എ.ഇ.ലുള്ള ഇന്ത്യാക്കാരുടെ സംഖ്യ. ദിര്‍ഹത്തിനു മുമ്പ് ഇന്ത്യന്‍ രൂപ
കറന്‍സിയായിരുന്ന രാജ്യമായിരുനു യു.എ.ഇ. ഇന്ത്യന്‍ അറബ് ജനവിഭാഗങ്ങള്‍
തമ്മില്‍ ചരിത്രപരവും സാമൂഹികവും വാണിജ്യപരവുമായ ബന്ധങ്ങള്‍ ദൃഢമാണെങ്കിലും
സാംസ്കാരിക വിനിമയങ്ങള്‍ക്ക്, സംഭാഷണങ്ങള്‍ക്ക് വേണ്ട ഇടം
ഉണ്ടായിരുന്നില്ല. അറബികള്‍ ഏറ്റവും കൂടുതല്‍ വിശ്വാസത്തിലെടുക്കുന്ന
ജനവിഭാഗമാണ് ഇന്ത്യാക്കാരെങ്കിലും സാമൂഹികബന്ധങ്ങള്‍ സമ്പത്തിന്റെയും
വിശ്വാസത്തിന്റെയും മേഖലകളില്‍ പരിമിതപ്പെട്ടു.

ഗള്‍ഫുകാരുടെ ഒന്നാം തലമുറ പിന്‍വാങ്ങുകയും രണ്ടും മൂന്നും തലമുറകള്‍
വ്യാപകമാവുകയും ചെയ്‌തതോടെ ഈ അവസ്ഥക്ക് മാറ്റമുണ്ടാകാന്‍ തുടങ്ങി.
ലോകമാധ്യമരംഗത്തുണ്ടായ വലിയവളര്‍ച്ച അറബ് ഇന്ത്യന്‍ മാധ്യമരംഗത്തും
പ്രതിഫലിക്കുകയും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍
സാര്‍വത്രികമാവുകയും ചെയ്തതാണ് മാറ്റത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
മറ്റൊന്ന് ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളാണ്. അത് ഇന്‍ഡൊ അറബ്
നയതന്ത്ര ബന്ധങ്ങളിലും വ്യാപാരബന്ധങ്ങളിലും പുതിയ അദ്ധ്യായങ്ങള്‍ക്ക്
തുടക്കം കുറിച്ചു. അറബ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ ഇറക്കുമതിയുടെയും
ഇന്ത്യന്‍ നിക്ഷേപങ്ങളുടെയും കുതിപ്പുകള്‍ക്ക് ആനുപാതികമായി ഇന്ത്യന്‍
നഗരങ്ങളില്‍ പലതിലും അറബ് വാണിജ്യസമൂഹം മുതല്‍ മുടക്കാന്‍
തുടങ്ങിയിട്ടുണ്ട്.ഇങ്ങനെ
സാമൂഹിക സാമ്പത്തിക ബന്ധങ്ങളില്‍ നിര്‍ണ്ണായകമായ വളര്‍ച്ച ഉണ്ടാവുകയും
സാംസ്കാരിക ബന്ധങ്ങള്‍ ദുര്‍ബ്ബലമായിരിക്കുകയും ചെയ്യുന്നതിലെ
അസന്തുലിതാവസ്ഥ ഇന്ത്യന്‍ സമൂഹം എന്ന പോലെ അറബ് സമൂഹവും ഇന്ന്
തിരിച്ചറിയുന്നുണ്ട്.

2007 ജനുവരി 11 മുതല്‍ 17 വരെ കേരളാ സോഷ്യല്‍ സെന്റര്‍ അബുദാബിയില്‍
സംഘടിപ്പിക്കുന്ന ഇന്‍ഡൊ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ഗള്‍ഫ് സാംസ്കാരിക
രംഗത്ത് ദിശാമാറ്റത്തിന്റെ അടയാളമാകുന്ന പശ്ചാത്തലമിതാണ്. വ്യത്യസ്ത
ഇടങ്ങളിലും വേദികളിലുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മൊത്തം അമ്പതു
മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാംസ്കാരിക പരിപാടികള്‍ യു.എ.ഇ. എഴുത്തുകാരുടെ
കൂട്ടായ്‌മയായ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്റെയും, യു.എ.ഇ.യിലും
ജി.സി.സി. രാജ്യങ്ങളിലുമുള്ള സാംസ്കാരികസംഘടനകളുടെ യുംസഹകരണത്തോടും
സഹായത്തോടുമാണ് സംഘടിപ്പിക്കുന്നത്. സിനിമ, സാഹിത്യം, ശാസ്ത്രം,
സാമൂഹികവിഷയങ്ങള്‍, നാടകം, ചിത്രകല, ശില്‍പകല, ആര്‍ട്ട് ഫോട്ടോഗ്രാഫി,
തുടങ്ങി വ്യത്യസ്ത മേഖലകളെയും ആ രംഗത്തെ പ്രതിഭകളെയും ഉള്‍ക്കൊള്ളുന്നതാണ്
ഈ ഫെസ്റ്റിവല്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ സൗദി, കുവേറ്റ്, ഒമാന്‍, ബഹ്‌റൈന്‍,
ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹങ്ങളില്‍
നിന്ന് ഭാഷ, സാഹിത്യം, കല, രാഷ്ട്രീയം, തുടങ്ങിയ മേഖലകളില്‍ ഗൗരവമായി
ഇടപെടുന്നവരുടെ ഒരു വലിയ വിഭാഗം ഉയര്‍ന്നുവരികയുണ്ടായി. എന്നാല്‍ ഇത്തരം
ആളുകളെയും കൂട്ടായ്മകളെയും ഏകോപിപ്പിക്കാനോ അനുഭവങ്ങളും വീക്ഷണങ്ങളും
പങ്കിടുന്നതിലൂടെ പുതിയ അന്വേഷണങ്ങള്‍ക്കും സാമൂഹികപഠനങ്ങള്‍ക്കും തുടക്കം
കുറിക്കാനോ ഗള്‍ഫിലെ അംഗീകൃതസംഘടനകള്‍ ഒന്നും തന്നെ തയ്യാറായില്ല. ഒമാന്‍
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ മലയാളവിഭാഗം അടുത്തിടെ മസ്കറ്റില്‍
സംഘടിപ്പിച്ച മലയാളസമ്മേളനമാണ് ഇതിന് അപവാദമായിട്ടുള്ളത്
 |
 |
പ്രധാന പരിപാടികള്‍
ജി.സി.സി. റൈറ്റേഴ്സ് കോഫെറന്‍സ്
യു.എ.ഇ. രാജ്യാന്തര കാവ്യോല്‍സവം
ഡോക്യുമെന്ററി ചലച്ചിത്രമേള
ആര്‍ട്ട് ഓഫ് ഫിലിം മേക്കിംഗ്/ പഠനക്ലാസ്സ്
നാടക ശില്‍പശാല
ആര്‍ട്ട് എക്സിബിഷന്‍സ്
ഇന്‍ഡോ അറബ് സാംസ്കാരിക സമ്മേളനം
ആയിരത്തൊന്ന് രാവുകള്‍ /കഥയും കഥാകൃത്തും
എഴുത്തും ദേശവും / സാഹിത്യ സെമിനാര്‍
നവമാധ്യമങ്ങള്‍ / സംവാദം
ഇന്‍ഡൊ അറബ് സംഗീതസായാഹ്നം

അതിഥികള്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
സക്കറിയ
സാറാ ജോസഫ്
കെ.ജി.ശങ്കരപ്പിള്ള
മേതില്‍ രാധാകൃഷ്ണന്‍
ഇ.പി.രാജഗോപാലന്‍
എന്‍.ടി.ബാലചന്ദ്രന്‍
കരുണാകരന്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ബെന്യാമിന്‍
മുസഫര്‍ അഹമ്മദ്
ആസിഫ് മീരാന്‍
മുല്ലി മിനി
ഖാസിം ഹദ്ദാദ്
സൈഫ് അല്‍ റഹ്ബി
നുജൂം അല്‍ ഗാനിം
ഹബീബ് അല്‍ സെയ്ഗ്
ഇബ്രാഹിം മുഹമ്മദ് ഇബ്രാഹിം
ആദെല്‍ ഹൊസാം
ഖാലിദ് അല്‍ ബുദൂര്‍
താനി അല്‍ സുവൈദി
ശിഹാബ് ഗാനിം
ഹാറെബ് അല്‍ ദാഹിരി
ഖാലിദ് അല്‍ മഹ്മൂദ്
ഖലീല്‍ അബ്ദുല്‍ വാഹെദ്
സല്‍മാന്‍ ഫൂര്‍
ലിസ ഗ്രീന്‍
ഡോ. മിഷേല്‍ ട്രൂഡെല്‍

സംഘാടന സഹായം
എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്‍
മൂന്നാമിടം കള്‍ച്ചറല്‍ ട്രസ്റ്റ്
ശക്തി തിയേറ്റേഴ്സ്
അരങ്ങ് അബുദാബി
ഫ്രെണ്ട്സ് ഒഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
തിരുമുറ്റം ഷാര്‍ജ
യുവകലാസാഹിതി
കല അബുദാബി
കൈരളി കള്‍ച്ചറല്‍ സെന്റര്‍
നരേന്ദ്രപ്രസാദ് ഫൌണ്ടേഷന്‍
മൂന്നാമിടം ഇ ആഴ്ചപ്പതിപ്പ്
മലയാളം ബ്ലോഗ്ഗേഴ്സ്
comments