കവിത
ഒരു ദിവസം , മൂന്ന് ജനാലകള്‍

പ്രഭാതം

ആരോ മുട്ടുന്നത് കേട്ട്
അന്നാദ്യമായി വാതില്‍ തുറക്കുമ്പോള്‍
സുന്ദരിയായ സെയില്‍ സ് ഗേളിനെ
കാണുന്നതില്‍ പ്പരം
സന്തോഷം വേറെന്തുണ്ടാകാന്‍ .
വില്‍ ക്കപ്പെടാന്‍ ഒട്ടും സാധ്യതയില്ലാത്ത
വസ്തുക്കളടങ്ങിയ ബാഗ് താഴെ വച്ച്
അവള്‍ സ്വയം മുഴുപ്പിച്ച് കാണിക്കുന്നതെന്തിന്?

ഉച്ച

തിളയ്ക്കുന്ന വെയിലില്‍
മണ്‍ ചട്ടി താഴെ വച്ച്
സാരിത്തുമ്പ് കൊണ്ട് വിയര്‍ പ്പ് തുടയ്ക്കുന്ന
കൂലിപ്പണിക്കാരിയെ ആരും നോക്കുന്നില്ല.
പൊതുവഴിയില്‍ ഇത്ര അശ്രദ്ധമായി
സ്വയം പ്രതിഷ്ഠിക്കാന്‍
അവളെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും ?

രാത്രി

നിയോണ്‍ വെളിച്ചത്തില്‍
നിന്റെ ഏകാന്തതയെ ഞാനിന്ന്
ഇല്ലാതാക്കും എന്ന്
ചിരിച്ച് കാണിക്കുന്ന ഹിജഡ.
ആണായും പെണ്ണായും നിന്നെ
സ്നേഹിക്കും ഞാനെന്ന്
ഇത്ര ധൈര്യത്തില്‍ പറയാന്‍
പകല്‍ മായും വരെ കാത്തിരിക്കണമായിരുന്നോ?

എന്റെ ജനലുകള്‍ അടയുന്നു,
വാതിലുകളും ..

 

ജയേഷ്‌
z