എഡിറ്റോറിയൽ

ന്ത്യയിലെ മാർക്സിസ്റ്റു പാർട്ടി(കൾ) പൊതുജീവിതത്തിൽ ഇപ്പോഴും
നിർണായകമായൊരു സാന്നിധ്യം ആകാതിരിക്കുമ്പോൾ : മാവോയ്സ്റ്റുകളിൽ
നിന്നും രാഷ്‌ട്രീയ വെല്ലുവിളി നേരിടുന്ന ഘട്ടം, പാർട്ടി പ്രവർത്തകർ
ആഡംബര ജീവിതത്തിന്റെയും സുഖലോലുപതയുടെയും പിടിയിൽ ആണെന്നു
പാർട്ടി കണ്ടെത്തുന്ന കാലം, ജ്യോതി ബസു കാലയവനികയ്ക്കു
പിന്നിലാവുമ്പോൾ ഇന്ത്യയുടെ ഈ പാർട്ടിക്ക്‌ ഇതൊക്കെയും ബാക്കി
കിട്ടുന്നു. A Marxist , A gentleman എന്ന് ബസു സ്വന്തം പൊതുജീവിതവും
ഉപസംഹരിച്ചു.

ആ ദീർഘകാല രാഷ്‌ട്രീയ ജീവിതം ഇന്ത്യയുടെ പൊതു രാഷ്‌ട്രീയ വിചാരങ്ങളിൽ
അല്ലെങ്കിൽ അധികം ഒന്നും വന്നില്ല : ഇന്ത്യൻ ജനാധിപത്യം, മാർക്സിസ്റ്റ്‌ പാർട്ടിക്കും പ്രവർത്തകനും ഈ നൂറ്റാണ്ടു മുഴുവനും ഒരു തടവറ പോലെ എന്ന് എഴുതിയാൽ അധികം ആവില്ല : ലെനിൻ മാർക്സിനെ പോലെ തന്നെ ‘ബൂർഷ്വാജനാധിപത്യത്തെ' അവിശ്വസിച്ചു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും.

പാർലിമെന്ററി രാഷ്‌ട്രീയം, രാഷ്‌ട്രീയ പാർട്ടികളുടെ പങ്കാളിത്തം, ജനാധിപത്യ സ്ഥാപനങ്ങൾ തുടങ്ങി ആധുനിക ആധികാര സംവാദങ്ങൾക്കകത്തുവന്ന പ്രമേയങ്ങളും രൂപീകരങ്ങളും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും സ്വാതന്ത്ര്യവുമായി എങ്ങനെ ബന്ധപ്പെടുമെന്ന് തുറന്നതൊ കാമ്പുള്ളതൊ ആയ ഒരു ചർച്ച ഇന്ത്യൻ മാർക്സിസ്റ്റുകൾ ഗൗരവമായി എടുത്തതേയില്ല. രണ്ടു ദശാബ്ധത്തിലധികം ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നിട്ടും ബസു ഇത്തരം ഒരു ദിശയിലേക്ക്‌ തന്റെ സഖാക്കളുടെ ശ്രദ്ധ നിർബന്ധമായും കൊണ്ടുവരേണ്ടതായിരുന്നു.

ഇന്ത്യയുടെ സാമൂഹ്യാവസ്ഥകളിൽ നിന്നും തന്റെ പാർട്ടി, ചിലയിടങ്ങളിൽ ഭരിക്കുമ്പോൾ പോലും, എങ്ങനെ  അന്യവൽകരിക്കപ്പെട്ടു എന്ന് പറഞ്ഞ്‌ കൊടുക്കാമായിരുന്നു. അദ്ദേഹത്തിന്റെ സമകാലികനായ  E M Sന്റെ സൈദ്ധാന്തിക അന്വേഷണങ്ങൾ എത്രമാത്രം പാഴായി എന്ന് ഈ അന്യവൽക്കരണത്തെ ഓർക്കുമ്പോൾ തോന്നുകയും ചെയ്യും.

ഒരു മാന്യൻ, ഒരു മാർക്സിസ്റ്റ്‌, അധീരന്റെ സങ്കൽപ്പത്തിൽ എന്ന് ഒരുപക്ഷെ
ബസുവിനെ ചരിത്രം പിടിച്ചുവെച്ചതുമാകാം. കഴിഞ്ഞ വർഷങ്ങളിലെ ബംഗാളിലെ തന്നെ രാഷ്‌ട്രീയ സാമൂഹ്യ സംഭവങ്ങൾ മാർക്സിസ്റ്റ്‌ പാർട്ടിയുടെ ഈ അധികാര കയ്യാളലിനെയാണ്‌ ആക്രമിച്ചതും.

മാർക്സിസം ഒരു ചരിത്ര വിശകലനോപാധിയായി എപ്പോഴും അതിന്റെ
സമരോത്സുകത സൂക്ഷിച്ചപ്പോഴും നമ്മുടെ മാർക്സിസ്റ്റുകൾ അവരുടെ
ചരിത്രത്തിൽ ഒരുപാടു തവണ മരിക്കുന്നു. ജ്യോതി ബസുവിനും ആ
മരണങ്ങൾ ഉണ്ടായിരുന്നു.

ജ്യോതി ബസു (1914 - 2010)
z